2013, ജനുവരി 17, വ്യാഴാഴ്‌ച

അവളെ നഷ്ടമാകുകയെന്നാല്‍...

 അവളെ നഷ്ടമാകുകയെന്നാല്‍, അവളെ ചുറ്റി നീ മെനഞ്ഞെടുത്ത ഒരു ലോകം നഷ്ടമാകുകയെന്നാണ്‌. അവളുടേതായ കൗതുകങ്ങളും, നിറങ്ങളും, കൊച്ചു രഹസ്യങ്ങളും നിറഞ്ഞ ഒരു ലോകം നിനക്കന്യമാകുകയെന്നാണ്‌. ഒപ്പം ചെലവിടാന്‍ കൊതിച്ച അവളുടെ രാത്രികളും, പകലുകളും മറ്റാരുടെയോ സ്വന്തമാകുകയെന്നാണ്‌.നിനക്ക്‌ വേണ്ടി മാത്രം വിരിഞ്ഞ അവളുടെ കള്ളച്ചിരി, നിന്റെ ഓര്‍മ്മകളെ നോവിയ്‌ക്കാന്‍ തുടങ്ങുകയെന്നാണ്‌. നിനക്കൊപ്പമിരിയ്‌ക്കുമ്പോള്‍ ഒതുക്കാന്‍ മറക്കുന്ന അവളുടെ മുടിയിഴകള്‍ നിന്റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ ഇഴയുകയെന്നാണ്‌. അവളുടെ കണ്‍മഷി നിന്റെ പകലുകളില്‍ കുതിര്‍ന്നു പടരുകയെന്നാണ്‌. മറവിയില്‍ നിന്നും ഉയിര്‍പ്പുകൊണ്ട എണ്ണമറ്റ ഓര്‍മ്മകള്‍ നിന്റെ രാത്രികളെ നനയിയ്‌ക്കാന്‍ തുടങ്ങുകയെന്നാണ്‌. ചുറ്റുപാടുകളോടുളള നിന്റെ കൗതുകങ്ങള്‍ ഇല്ലാതാകുകയെന്നാണ്‌. അവളെ നഷ്ടമാകുകയെന്നാല്‍, നിന്നിലൊരു മരണം ജനിയ്‌ക്കുകയെന്നാണ്‌.

4 അഭിപ്രായങ്ങൾ:

  1. അവളെ നഷ്ടമാകുകയെന്നാല്‍, നിന്നിലൊരു മരണം ജനിയ്‌ക്കുകയെന്നാണ്‌.

    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാലോ മാഷെ...
    നല്ല വരികള്....
    അവളെ വിട്ടുകളയല്ലെ...

    മറുപടിഇല്ലാതാക്കൂ
  3. നല്ല എഴുത്ത് സുഹൃത്തേ... നെഞ്ചില്‍ ഒരു മുറിവേറ്റപോലെ... വേദനയില്‍ വിരിഞ്ഞ വാകുകള്‍ :)

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍