2013, മാർച്ച് 29, വെള്ളിയാഴ്‌ച

പുനര്‍ജന്മം

ഇനി പുനര്‍ജന്മം കൊതിക്കാം. 
അറിയാത്ത ആഴങ്ങളില്‍ നിന്നും 
നീ ഉയര്‍ന്നു വരുന്നതും കാത്ത്‌,
ഒരു പുനര്‍ജന്മം.
നനഞ്ഞു നൊന്ത തലയിണകള്‍ 
ചിരി പതിഞ്ഞുണങ്ങുന്ന രാത്രികള്‍ നോറ്റ്‌,
കുളിപ്പിന്നലാറാത്ത മഴക്കാലമോര്‍ത്ത്‌,
ഒരു പുനര്‍ജന്മം.
സ്വപ്‌നങ്ങളില്‍ ചാവ്‌ മണക്കാത്ത
മയക്കങ്ങളില്‍ നേര്‍ത്ത്‌,
നിറങ്ങളൊക്കെയും നീയാകുന്ന
സന്ധ്യകളെ ചേര്‍ത്ത്‌,
ഒരു പുനര്‍ജന്മം.
പങ്കുവയ്‌ക്കാന്‍ വരുന്നവന്‍ പിറക്കും മുമ്പ്‌,
തൊള്ള കീറും വെയില്‍ ചിലയ്‌ക്കും മുമ്പ്‌,
നിന്റെ കൈക്കുമ്പിളില്‍ പെയ്‌ത്‌ തോരാന്‍ മാത്രം,
കൊതിക്കാം ഒരു പുനര്‍ജന്മം...

3 അഭിപ്രായങ്ങൾ:

  1. കൊതിക്കാം വെറുതെയൊരു പുനര്ജന്മം.......

    മറുപടിഇല്ലാതാക്കൂ
  2. തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ..
    പുനർജ്ജന്മ സങ്കല്പങ്ങൾ ഉണർന്നുവല്ലോ..

    മോഹം പൂവണിയട്ടെ.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍